കണ്ണൂർ: കണ്ണൂർ ചാലാട് വീട്ടുകാരെ ആക്രമിച്ച് മോഷണ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കണ്ണൂർ വാരം സ്വദേശി സൂര്യൻ, വലിയന്നൂർ സ്വദേശി ആനന്ദൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 16നാണ് ചാലാട് കിഷോറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം നടത്തിയത്. അതിക്രമത്തിൽ കിഷോറിന്റെ ഭാര്യ ലിനിക്കും മകനും പരിക്കേറ്റിരുന്നു.
പുലർച്ചെ 5 മണിക്ക് വീട്ടുകാര്‍ ഉണര്‍ന്ന സമയത്താണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന സമയത്ത് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു. സംഘത്തിലൊരാൾ പുറത്ത് നിൽക്കുകയായിരുന്നു. അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിരുന്നു. ടൗൺ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രണ്ട് പേരെ പിടികൂടിയിരിക്കുന്നത്.
إرسال تعليق