മലപ്പുറം: നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി ധ്യാൻ നാരായണനാണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തിൽ വെച്ചാണ് അപകടം. രക്ഷിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങി പോവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി; മലപ്പുറത്ത് നാലുവയസുകാരന് ദാരുണാന്ത്യം
News@Iritty
0
إرسال تعليق