Join News @ Iritty Whats App Group

സ്ത്രീകളൊക്കെ സ്‌ട്രോങാണ്, കള്ളന്മാര്‍ ജാഗ്രതൈ; മാല പൊട്ടിക്കാന്‍ ശ്രമിച്ചയാളെ വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിട്ട് യുവതി


തിരുവനന്തപുരത്ത് ചെങ്കോട്ടുകോണത്ത് ബൈക്കിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പോത്തന്‍കോട് പേരുത്തല സ്വദേശി അശ്വതിയുടെ മാലപൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുമ്പോഴായിരുന്നു പ്രതി പിടിയിലായത്. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാറാണ് പിടിയിലായത്.

ബൈക്കിലെത്തിയ അനില്‍ കുമാര്‍ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ അശ്വതി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചതോടെ ഇയാളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വീഴ്ചയില്‍ അശ്വതിയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

അശ്വതിയുടെ സമയോചിതമായ ഇടപെടലാണ് പ്രതി പിടിയിലാകാന്‍ കാരണമായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങിയ അശ്വതി ചെങ്കോട്ടുകോണത്തെ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. മാല പൊട്ടിച്ചയുടന്‍ യുവതി പ്രതിയുടെ വാഹനത്തിലും ഷര്‍ട്ടിലുമായി പിടിമുറുക്കി.

ഇതോടെ മുന്നോട്ടെടുത്ത വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനില്‍ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് പ്രതി മോഷണത്തിനെത്തിയത്. റോഡില്‍ തലയടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. പിടിയിലായ പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group