കണ്ണൂർ :ചൊക്ലിയിൽ കൂറ്റൻ മരം പൊട്ടിവീണ് കാറുകൾ തകർന്നു. റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാഞ്ഞതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. ചൊക്ലി രജിസ്ട്രാപ്പീസിനടുത്താണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ട കാറുകൾ തകർന്നു. 2 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. റോഡിൽ ഈ സമയം മറ്റു വാഹനങ്ങളില്ലാഞ്ഞതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. സമീപത്ത് വീടിന് നേരിയ കേടുപാടുകളുണ്ടായി. കാറുകളും പൂർണമായും തകർന്ന നിലയിലാണ്. പാനൂർ ഫയർഫോഴ്സെത്തി മരം മുറിച്ചു നീക്കി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ചൊക്ലി പൊലീസും സ്ഥലത്തെത്തി.
കണ്ണൂർ ചൊക്ലിയിൽ കൂറ്റൻ മരം പൊട്ടിവീണ് കാറുകൾ തകർന്നു
News@Iritty
0
إرسال تعليق