Join News @ Iritty Whats App Group

കണ്ണൂരി​ലെ ബോംബ് രാഷ്ട്രീയം ഭീതി വിതയ്ക്കുന്നു ; നിയമസഭയില്‍ സ്ഫോടനങ്ങള്‍ എണ്ണി പറഞ്ഞ് സണ്ണി ജോസഫ്


കണ്ണൂര്‍ : തലശേരി എരഞ്ഞോളിയിൽ ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ 85 കാരന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവം . സിപിഐഎം അറിവോടെയെന്ന് സണ്ണി ജോസഫ് എംഎല്‍എ. വിഷയത്തില്‍ അടിയന്തപര പ്രമേയം അവതരിപ്പിക്കവെയായിരുന്നു പ്രതികരണം. കൊല്ലപ്പെട്ട വേലായുധന്റെ മതിയായ നഷ്ടപരിഹാരം നല്‍കുകയും കണ്ണൂര്‍ ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും സണ്ണി എം ജോസഫ് ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

പോലീസ് എത്തുന്നതിന് മുമ്പ് ബോംബ് കൊണ്ടുവെച്ചവര്‍ സംഭവസ്ഥലം വളഞ്ഞ് ബോംബിന്റെ അവശിഷ്ടങ്ങള്‍ മാറ്റി തെളിവുകള്‍ നശിപ്പിച്ചുവെന്നും സണ്ണി എം ജോസഫ് ആരോപിച്ചു. പരേതനായ കോണ്‍ഗ്രസ് നേതാവ് കണ്ണോളി മോഹന്‍ദാസിന്റെ വീട്ടുപറമ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പൂട്ടികിടക്കുന്ന മോഹന്‍ദാസിന്റെ വീട്ടുപറമ്പില്‍ മനപൂര്‍വ്വം ബോംബ് കൊണ്ടുവെക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ വിവിധ സംഭവങ്ങള്‍ ചുണ്ടികാട്ടിയായിരുന്നു സണ്ണി ജോസഫ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

കുടിയാമലയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എം ജോസഫിന്റെ വീട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ബോബ് പൊട്ടിയിരുന്നു അന്നത്തെ പാര്‍ട്ടിയായിരുന്നു പിണറായി വിജയന്‍ അത് തള്ളിയെങ്കിലും പിന്നീട് കുടുംബ സഹായ ഫണ്ട് നല്‍കി. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് സ്മാരകം പണിയുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും സണ്ണി എം ജോസഫ് കടന്നാക്രമിച്ചു. പി ജയരാജന്റെ മകന് ബോംബ് നിര്‍മ്മിക്കുമ്പോള്‍ പരിക്ക് പറ്റി. വിഷുവിന് പടക്കം ഉണ്ടാക്കിയപ്പോഴുണ്ടായ പരിക്കെന്നായിരുന്നു വിശദീകരണം. ഇതൊന്നും കേള്‍ക്കാന്‍ സിപിഐഎം ബെഞ്ചിന് സഹിഷ്ണുതയുണ്ടായില്ല. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യണം.

കക്കട്ടിലും മണിയൂരിലും കൂത്തുപറമ്പിലും വിവിധ പ്രതിപക്ഷ സംഘടനാ നേതാക്കളുടെ വീടിന് നേരെ ബോംബെറിഞ്ഞു. കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സണ്ണി എം ജോസഫ് പറഞ്ഞു. എന്നാല്‍ ചരിത്രം പറയലല്ല അടിയന്തര പ്രമേയമെന്ന് സ്പീക്കര്‍ പ്രതിരോധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group