Join News @ Iritty Whats App Group

വീണാജോര്‍ജ്ജിന് യാത്രാനുമതി നിഷേധിച്ചത് ; കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ്


കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്ക് യാത്രാനുമതി നല്‍കാത്തത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരുന്നെങ്കില്‍ ഏകോപനം കൂടുതല്‍ എളുപ്പമായേനെയെന്നും ദൗര്‍ഭാഗ്യകരമായിപോയെന്നും പറഞ്ഞു. ഇത്തരം നടപടികള്‍ കേന്ദ്രത്തിന്റേത് തെറ്റായ സന്ദേശമാണെന്നും കുറ്റപ്പെടുത്തി.

കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതിനാല്‍ മന്ത്രിക്ക് പോകുവാന്‍ കഴിഞ്ഞിരുന്നില്ല.
യാത്രയ്ക്കായി മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു നല്‍കിയിരുന്ന വിശദീകരണം. ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ വേണ്ടി ഇടപെടുകയാണ് വേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുെട പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group