Join News @ Iritty Whats App Group

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്തും കോഴിക്കോട്ടും പ്രതിഷേധം ; നിയമസഭയില്‍ ഉന്നയിച്ച് ഭരണകക്ഷി എംഎല്‍എ


കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്തും കോഴിക്കോട്ടും പ്രതിഷേധം. പ്രതിപക്ഷത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും ആര്‍ഡിഡി ഓഫീസില്‍ പ്രതിഷേധവുമായി എത്തി. എംഎസ്എഫ് മലപ്പുറത്തെ ആര്‍ഡിഡി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയപ്പോള്‍ ്‌കോഴിക്കോട്ടെ ആര്‍ഡിഡി ഓഫീസിലേക്കാണ് കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയത്.

മലപ്പുറത്തെ ആര്‍ഡിഡി ഓഫീസിലേക്ക് എത്തിയത് എംഎസ്എഫിന്റെ വനിതാപ്രവര്‍ത്തകരായിരുന്നു. ഇവരെ പോലീസ് തടയുകയും നീക്കുകയും ചെയ്തു. കോഴിക്കോട്ടെ ആര്‍ഡിഡി ഓഫീസിന് മുന്നിലേക്ക് എത്തിയത് കെ.എസ്.യു. പ്രവര്‍ത്തകരായിരുന്നു. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ പോലീസ് വാഹനത്തില്‍ കയറ്റി. കെഎസ് യുവിനും എംഎസ്എഫിനും പിന്നാലെ എസ്എഫ്‌ഐ യും 11 മണിയോടെ കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് പ്രതിഷേധവുമായി നീങ്ങിയേക്കും.

മലപ്പുറത്തെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിഷയം സഭയില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. നേരത്തേ സീറ്റ് പ്രതിസന്ധിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി നേരത്തേ പറഞ്ഞത്. സഭയില്‍ ഈ വിഷയം ഭരണകക്ഷി എംഎല്‍എയായ അഹമ്മദ് തേവര്‍കോവില്‍ സബ്മിഷനുമായി ഉയര്‍ത്തിയിരിക്കുകയാണ്. വിഷയത്തില്‍ നിയമസഭയിലേക്ക് ഇന്ന് കെ.എസ്.യു. മാര്‍ച്ച് നടത്താനും ഒരുങ്ങുകയാണ്.

ഇന്ന് പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ സംസ്ഥാനത്ത് തുടങ്ങാനിരിക്കെ മലപ്പുറം ജില്ലയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ അടക്കം സീറ്റു കിട്ടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരമ്പര അരങ്ങേറുന്നത്.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group