കേളകം: വൈശാഖ മഹോത്സവകാലത്ത് കൊട്ടിയൂരിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കില്‍ ഗതാഗത സ്തംഭനമുണ്ടായി മലയോരം ദിവസങ്ങളോളം സ്തംഭിക്കുന്ന അവസ്ഥ തുടർകഥയാകുന്നു.
തീർഥാട കേന്ദ്രമായ കൊട്ടിയൂരിനും ഒരു മാസ്റ്റർ പ്ലാൻ വേണമെന്നതാണ് ആവശ്യം. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കൊട്ടിയൂർ ഉത്സവ കാലത്ത് ഇവിടെ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർഥാകർ കൊട്ടിയൂരിന്റെ പരിമിതമായ ഗതാഗത, റോഡ് സംവിധാനങ്ങളാല്‍ മണിക്കൂറുകളോളം ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ വന്ന വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇതിന് ശ്വാശത പരിഹാരം ഉണ്ടായേ മതിയാവൂ എന്ന് നാട്ടുകാരും പറയുന്നു.
മട്ടന്നൂർ-കൊട്ടിയൂർ-മാനന്തവാടി നാലുവരി പാത നിർമാണം ഉടൻ ആരംഭിക്കുക, വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ വണ്‍വേ ആക്കി തിരിച്ചുവിടാൻ മന്ദം ചേരിയില്‍ നിന്ന് ഫോറസ്റ്റ് റോഡ് വികസിപ്പിച്ച് അമ്ബായത്തോട് ടൗണ്‍ വരെ ബൈപാസ് പാത ഉണ്ടാക്കുക.
കൂടാതെ അമ്ബായത്തോട്, കണ്ടപ്പുനം ഭാഗങ്ങളില്‍ പാർക്കിങ് സ്ഥലം ദേവസ്വം ഏറ്റെടുക്കുക, തലശ്ശേരി, കണ്ണൂർ, ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ തിരിച്ചു വിടാൻ മന്ദംചേരി പാലം കടന്ന് ബാവേലി പുഴക്ക് സമാന്തരമായുള്ള പാത കൂടുതല്‍ വികസിപ്പിക്കുകയും - മണത്തണ തൊണ്ടി - തെറ്റുവഴി നെടുംമ്ബോയില്‍ പാത വീതി കൂട്ടി വികസിപ്പിക്കുകയും വേണം.
മഞ്ഞളാം പുറം - കൊളക്കാട് നെടുംപൊയില്‍ റോഡ് - കൂത്തുപറമ്ബ് വരെ നാലു വരി പാതയാക്കണം. ചുങ്കകുന്ന്, തലക്കാണി, പന്നിയാം മല ഭാഗങ്ങളില്‍ ദേവസ്വം പ്രസ്തുത സമാന്തര പാതക്ക് അഭിമുഖമായി പാർക്കിങ് സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും വേണം.
നിർദിഷ്ഠ തലശ്ശേരി-മൈസൂരു റെയില്‍പാത കൊട്ടിയൂർ-മാനന്തവാടി വഴി ബ്രട്ടീഷുകാർ നടത്തിയിട്ടുള്ള സർവേ വീണ്ടും സാധ്യതാ പഠനം നടത്തി പ്രാഥമിക സർവേ റിപ്പോർട്ട് തയാറാക്കുകയും തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും സർക്കാർ തലത്തില്‍ പരിശ്രമിക്കണം.
ഇരുപത് ലക്ഷത്തോളം തീർഥാടകർ എത്തിച്ചേരുന്ന കൊട്ടിയൂരില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവത്തില്‍ കൊട്ടിയൂരിന് തൊട്ടരികിലായി ഉള്ള നിർദിഷ്ഠ വയനാട് സർക്കാർ മെഡിക്കല്‍ കോളജ് ബോയിസ് ടൗണില്‍ നിർമാണം നടത്തുക, അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗപെടുത്താൻ സാധിക്കും വിധം - കൊട്ടിയൂരില്‍ ഹെലിപാട് നിർമിക്കുക.
എയർ ആമ്ബുലൻസ് , ഉത്സവ നഗരിയിലും, സമീപ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുവാനുള്ള വിപുലമായ പദ്ധതി ആവിഷ്കരിക്കുക, മാലിന്യ സംസ്കരണത്തിന് ഉത്സവ നഗരിയില്‍ തന്നെ സ്ഥിരമായ ആധുനിക സാങ്കേതിക ശാസ്ത്രീയ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുക തുടങ്ങി വിപുലമായ വികസന പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ കൊട്ടിയൂരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുകയുള്ളു.
ഇക്കാര്യത്തില്‍ അധികാരികള്‍ സത്യര ശ്രദ്ധ പതിപ്പിക്കാൻ വൈകിയാല്‍ തീർഥാടകരുടെയും ജനങ്ങളുടെയും ദുരിതം മാറ്റമില്ലാതെ തുടരുകയാകും ഫലം.
إرسال تعليق