പത്തനംതിട്ട: സർക്കാർ സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു. പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് സംഭവം. ഏകാധ്യാപിക വിദ്യാലയത്തിൽ പുതുതായി നിയമനം ലഭിച്ച അധ്യാപിക ഇതുവരെ എത്താത്തതിനെ തുടര്‍ന്നാണ് സ്കൂളിൽ പ്രവേശനോത്സവം വൈകുന്നത്.
27 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് പ്രവേശനോത്സവം വൈകുന്നത്. രാവിലെ 9.30 ക്കാണ് തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളില്‍ പ്രവേശനോത്സവം നടക്കേണ്ടിയിരുന്നത്. രാവിലെ തന്നെ എത്തിയ കുരുന്നുകളും രക്ഷിതാക്കളും അധ്യാപികയെ കാത്തിരുന്നു മടുത്തു. ഉച്ചയോടെയാണ് അധ്യാപിക സ്കൂളില്‍ എത്തിയത്. നിയമനത്തിന്റെ നടപടിക്രമങ്ങൾക്കായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ പോയതായിരുന്നു എന്നാണ് അധ്യാപികയുടെ വിശദീകരണം.
إرسال تعليق