തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്മാൻ എം. പി വിൻസന്റിനോടും രാജിവയ്ക്കാൻ നിര്‍ദേശം.
എഐസിസിയുടെ തീരുമാനം ഇരു നേതാക്കളെയും കെപിസിസി അറിയിച്ചു. തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡിസിസി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്.
എഐസിസി നിർദേശ പ്രകാരം കെപിസിസി തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ രൂപീകരിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചുവിടുന്നതും കോൺഗ്രസിന്റെ ആലോചനയിലുണ്ട്.
إرسال تعليق