ഷാർജ: ഷാർജയിൽ ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിലെ 11-ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.
വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ സ്ഥലത്തെത്തി. തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സ്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
إرسال تعليق