കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം. കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിനിൽ കുഴഞ്ഞു വീണു. മൃതദേഹം പഞ്ചാബിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കാര്യമായ സൗകര്യങ്ങൾ ഡ്യൂട്ടിക്ക് പോയവർക്ക് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസിലെ കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു
News@Iritty
0
إرسال تعليق