കണ്ണൂര്‍: ഹെൽമറ്റിനുളളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജീഷ് ഹെൽമറ്റ് എടുത്ത് തലയിൽ വെക്കാനായി പോയി. എന്നാൽ ഈ സമയത്ത് ഹെൽമറ്റിന് ഭാരക്കൂടുതൽ തോന്നി. ഹെൽമറ്റിനുള്ളിൽ കുഞ്ഞ് പെരുമ്പാമ്പ് ഉണ്ടായിരുന്നത് രജീഷിന് അറിയില്ലായിരുന്നു. ഭാരക്കൂടുതലിന്റെ കാരണം അറിയാൻ ഹെൽമറ്റ് പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് പാമ്പ് രജീഷിനെ കടിച്ചത്. ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
പെരുമ്പാമ്പ് ഹെൽമറ്റിനുള്ളിൽ കയറിക്കൂടി; തലയിൽ വെക്കാൻ ഹെൽമറ്റ് കൈയ്യിലെടുത്തയാൾക്ക് തലക്ക് കടിയേറ്റു
News@Iritty
0
إرسال تعليق