വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞെടുക്കുന്നെന്നും ഭാവിയിൽ ഭൂമിയുമായി അത് കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ.
അമോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന 88 അടി വ്യാസമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ‘2024 കെ.എൻ1’ എന്നാണ് ഈ ഛിന്നഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ഭൂമിക്കരികിലൂടെ 2024 ജൂൺ 23ന് രാത്രി 11.39ന് ഈ ഛിന്നഗ്രഹം കടന്നുപോകുമെന്ന് നാസയും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ഭൂമിക്ക് യാതൊരു വിധത്തിലും ഛിന്നഗ്രഹത്തിന്റെ സഞ്ചാരം അപകടമുണ്ടാക്കില്ലെന്നും ഭൂമിയിൽ നിന്ന് സുരക്ഷിതമായ അകലത്തിലായിരിക്കും ഇത് കടന്നുപോകുക എന്നും നാസ അറിയിച്ചിരുന്നു. ഛിന്നഗ്രഹം ഭൂമിയിൽ നിന്നും ഏകദേശം 56 ദശലക്ഷം കിലോമീറ്റർ ദൂരത്തിലായിരിക്കും കടന്നുപോകുന്നതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
അപകടകരമല്ലാത്ത ഛിന്നഗ്രഹമായാണ് 2024 കെ.എൻ1 നെ നാസ തരംതിരിച്ചിരിക്കുന്നത്. നിലവിൽ ഭൂമിക്ക് ഇത് ഭീഷണി ഉയർത്തുന്നില്ലെങ്കിലും ഭാവിയിൽ ഒരു കൂട്ടയിടി സാധ്യതയും നാസ പ്രവചിക്കുന്നുണ്ട്. ഈ ഛിന്നഗ്രഹം ഭൂമിയുമായി ഭാവിയിൽ കൂട്ടിയിടിക്കാനുള്ള സാധ്യത 72 ശതമാനമാണെന്നും നാസ വ്യക്തമാക്കി.
إرسال تعليق