Join News @ Iritty Whats App Group

'രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകൾക്ക് തീറെഴുതി നൽകി'; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി


ദില്ലി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തെ പരീക്ഷ നടത്തിപ്പിന്‍റെ അവസ്ഥ ഇതാണെന്ന് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. 
മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നുംകുട്ടികളുടെ ഭാവി യോ​ഗ്യതയില്ലാത്തവരുടെയും അത്യാ​ഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

ക്യാമ്പസുകളിൽനിന്നും വിദ്യാഭ്യാസം ഇല്ലാതായിയെന്നും ​ഗുണ്ടായിസം മുഖമുദ്രയായെന്നും പ്രിയങ്ക ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാർ. മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

അതേസമയം, പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. കോൺ​ഗ്രസിന്‍റങെ സഖ്യകക്ഷിയായ ആർജെഡിയിലേക്കാണ് ചോദ്യപേപ്പർ ചോർച്ചയിലെ കണ്ണികൾ നീളുന്നതെന്ന് അമിത് മാളവ്യ ആരോപിച്ചു. എഎപിയും വ്യാജ വീഡിയോകളാണ് പ്രചരിപ്പിക്കുന്നത്. നടക്കാനിരിക്കുന്ന പരീക്ഷകൾ റദ്ദാക്കിയതിനാൽ പ്രതിപക്ഷത്തിന് വിദ്യാർത്ഥികളുടെ ഭാവി ഉപയോ​ഗിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാകില്ലെന്നും അമിത് മാളവ്യ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group