തൃശൂർ: ഇടതുവോട്ടുകൾ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്നും അത് ബിജെപിക്കാണ് പോയതെന്നും അതെങ്ങിനെ സംഭവിച്ചുവെന്നത് ഗൗരവമായി പരിശോധിക്കുമെന്നും തൃശൂരിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ.
തൃശൂരിൽ നടന്നത് ഏതു തരം ഡീലാണെന്ന് ടി.എൻ. പ്രതാപൻ പറയണം. 2019നെ അപേക്ഷിച്ച് യുഡിഎഫിന്റെ ഒരു ലക്ഷം വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ടെന്നും ഇതെങ്ങിനെ പോയെന്ന് പ്രതാപനടക്കമുള്ള കോണ്ഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും സുനിൽകുമാർ പറഞ്ഞു.
പ്രതീക്ഷിച്ച ഇടതുപക്ഷവോട്ടുകൾ ബിജെപിയിലേക്ക് പോയത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
إرسال تعليق