കോഴിക്കോട്: കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
إرسال تعليق