മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ട് സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് നിര്‍ണായകമായ കോടതി വിധി. ജൂണ്‍ 19 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് സ്‌പെഷ്യല്‍ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി.ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിലവില്‍ തിഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്രിവാള്‍.
സുപ്രീം കോടതി കെജ്രിവാളിന് ജൂണ്‍ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച കെജ്രിവാള്‍ ജയിലേക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്ന അപേക്ഷ സമര്‍പ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു ജാമ്യപേക്ഷ നല്‍കിയത്. ഹര്‍ജി തള്ളിയ കോടതി ബന്ധപ്പെട്ട അധികാരികളോട് കെജ്രിവാളിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്താനും നിര്‍ദേശം നല്‍കി.
إرسال تعليق