Join News @ Iritty Whats App Group

ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാപക പരിശോധന



മട്ടന്നൂർ: ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാപക പരിശോധന. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചുവരെ നീണ്ടു നിന്നു.തലശേരി എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനം നടന്നതിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബോംബുകള്‍ കണ്ടെടുക്കുന്നതിന് പിന്നാലെയാണ് സ്റ്റേഷൻ പരിധിയില്‍ പരിശോധന ശക്തമാക്കിയത്. 

കണ്ണൂർ വിമാനത്താവള ചുറ്റുമതിലിനോട് ചേർന്ന പ്രദേശമായ കല്ലേരിക്കര, വായാന്തോട് പാറാപ്പൊയില്‍, മട്ടന്നൂർ -ഇരിട്ടി റോഡില്‍ നരയമ്ബാറ, കാറാട് , കുന്നോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മട്ടന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. സജൻ, എസ്‌ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് നിന്നെത്തിയ ബോംബ് സ്ക്വാഡിന്‍റെയും കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡിന്‍റെയും സഹായത്തോടെ പരിശോധന നടത്തിയത്. 
ആള്‍ താമസമില്ലാത്ത വീടുകളും പറമ്ബുകളിലുമാണ് പരിശോധന നടത്തിയത്. 

വിമാനത്താവളത്തിന് ഏറ്റെടുത്ത സ്ഥലങ്ങളിലും തകർന്നു വീഴാറായ വീടുകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിനായില്ല. 

രണ്ടു മാസം മുമ്ബ് കോളാരിയില്‍ നിന്നും ഒൻപത് സ്റ്റീല്‍ ബോംബുകളും വെളിയമ്ബ്ര പെരിയത്തില്‍ നിന്നും ബോംബുകളും കണ്ടെടുത്തിരുന്നു. രണ്ടു വർഷം മുമ്ബ് ചാവശേരി കാശി മുക്കില്‍ വച്ചു ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ ബോംബ് താമസ സ്ഥലത്ത് കൊണ്ടു തുറക്കുന്നതിനിടെ പൊട്ടി ഇതര സംസ്ഥാനക്കാരായ അച്ഛനും മകനും മരിച്ച സംഭവമുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group