ചലച്ചിത്ര നടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. മരണം സംഭവിച്ചത് ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു റാഷിൻ (37). സംസ്‍കാരം വൈകിട്ട് നാലിന് നടക്കും.
അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്.
റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.
إرسال تعليق