Join News @ Iritty Whats App Group

'മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണതുപോലെ'; ഹുസ്സൈൻ മടവൂരിന്റെ രാജിയിൽ പരിഹസിച്ച് വെള്ളാപ്പള്ളി


ആലപ്പുഴ: കേരള നവോത്ഥാന സമിതിയിൽ നിന്ന് രാജിവെച്ച ഹുസ്സൈൻ മടവൂരിനെ പരിഹസിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജിവെച്ച നടപടി മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണതുപോലെ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവന. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഹുസ്സൈൻ മടവൂരിന്റെ രാജി. നവോത്ഥാന സമിതി ചെയർമാനാണ് വെള്ളാപ്പള്ളി നടേശൻ. 

പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി. ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവന. ക്രിസ്ത്യാനികൾക്ക് പോലും സിപിഐഎമ്മിനോട് വിരോധം ഉണ്ടായി. ന്യൂനപക്ഷക്കാരന് മാത്രം സിപിഎം എല്ലാ പദവിയും അവസരവും നൽകുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group