Join News @ Iritty Whats App Group

കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണി അനുവദിച്ച രാജ്യസഭ സീറ്റില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവും


കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണി അനുവദിച്ച രാജ്യസഭ സീറ്റില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവും. അല്‍പ്പസമയത്തിനകം ഔദ്യോഗിക തീരുമാനം ഉണ്ടാവും. കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും രാജ്യസഭ സീറ്റിന് വേണ്ടി കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച ചെയ്ത് സിപിഐഎം. സിപിഐഎം തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്. ഇതോടെ ഇരുപാര്‍ട്ടികള്‍ക്കും രാജ്യസഭ സീറ്റ് ലഭിക്കും.

സിപിഐഎം നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തയ്യാറായത്.

സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇന്നത്തെ സിപിഐഎം സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. രാജ്യസഭ സീറ്റില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടി സീറ്റ് സാധാരണ സിപിഐഎം വിട്ടുകൊടുക്കാറില്ല. 200ല്‍ ആര്‍എസ്പിക്ക് രാജ്യസഭ സീറ്റ് നല്‍കിയാണ് ഇതിലൊരു മാറ്റം വന്നത്.

സിപിഐഎമ്മിന് കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ലോക്‌സഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല്‍ മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു. സിപി ഐഎം ക്യാബിനറ്റ് പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. ഇ​തേ തുടര്‍ന്നാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറായത്.

Post a Comment

أحدث أقدم
Join Our Whats App Group