ഭരണഘടന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇന്ത്യ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. എക്‌സിലൂടെയാണ് ഖാര്‍ഗെ മറ്റ് പാര്‍ട്ടികളെ ഇന്ത്യ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. എഐസിസി അധ്യക്ഷന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു എക്‌സിലെ പോസ്റ്റ്.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായാണ് ഇന്ത്യ മുന്നണി യോഗം ചേര്‍ന്നത്. വൈകിട്ട് 6ന് ആരംഭിച്ച യോഗത്തില്‍ മുന്നണിയിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍ നേരിട്ടുവെന്ന് ഖാര്‍ഗെ യോഗത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം മോദിയ്ക്കും സംഘപരിവാര്‍ രാഷ്ട്രീയ രീതികള്‍ക്കും എതിരാണെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാനാണ് മോദിയുടെ തീരുമാനം. ഭരണഘടന മൂല്യങ്ങളോട് പ്രതിബദ്ധത പങ്കിടുന്ന എല്ലാ കക്ഷികള്‍ക്കും ഇന്ത്യ മുന്നണിയിലേക്ക് സ്വാഗതമെന്നും ഖാര്‍ഗെ പറഞ്ഞു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എംകെ സ്റ്റാലിന്‍, ചംപയ് സോറന്‍, ശരദ് പവാര്‍, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
إرسال تعليق