Join News @ Iritty Whats App Group

കുടുംബമെന്ന അടിത്തറ ശക്തമാക്കുന്നതോടെയൊപ്പം ആത്മീയ ഉണർവും നേടണം; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി


ഇരിട്ടി: കുടുംബമാണ് കത്തോലിക്കാ തിരുസഭയുടെ അടിസ്ഥാനമെന്നും കുടുംബമെന്ന അടിത്തറ ശക്തമാക്കുന്നതോടൊപ്പം വിശ്വസികൾ ആത്മീയ ഉണർവും നേടണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു . തലശേരി അതിരൂപത കുടുംബ കൂട്ടായ്‌മ എടൂർ ഫൊറോനാ തല നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. എടൂർ മെൻസ ക്രിസ്റ്റി ഹാളിൽ നടന്ന ചടങ്ങിൽ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. മോൺ. സെബാസ്റ്റ്യൻ പാലക്കുഴി മുഖ്യഭാഷണം നടത്തി. എടൂർ ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ, സിസ്റ്റർ ടെസ്lഇൻ (സി എംസി) , ലിൻസി, എടൂർ ഫൊറോനാ കൌൺസിൽ പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കൽ, ഫൊറോനാ സെക്രട്ടറി വിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുമായി 1000 അധികം പേർ സംഗമത്തിൽ പങ്കെടുത്തു .

Post a Comment

أحدث أقدم
Join Our Whats App Group