Join News @ Iritty Whats App Group

വിലക്കിയില്ല, നൽകിയത് ജാഗ്രതാ നിർദേശം മാത്രം; വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ലീഗ് കൂത്തുപറമ്ബ് മണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ്


ണ്ണൂർ: വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്ബിലിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ലീഗ് കൂത്തുപറമ്ബ് മണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ്.

മുസ്ലിം സ്ത്രീകള്‍ പൊതുപരിപാടിയില്‍ പാലിക്കേണ്ട മതവിധിയുണ്ടെന്നും അതില്‍ ജാഗ്രത വേണമെന്ന നിർദേശം മാത്രമാണ് നല്‍കിയതെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.

മുസ്ലീം ലീഗിന് രാഷ്ട്രിയപരമായ പ്രവർത്തനത്തോടൊപ്പം മതപരമായ ചില നിഷ്കർഷത കൂടി പുലർത്തേണ്ടതുണ്ടെന്നും ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടി പറഞ്ഞു.ഷാഫി പറമ്ബിലിന്റെ റോഡ് ഷോയില്‍ ലീഗിലെ വനിതാ പ്രവർത്തകർ പങ്കെടുക്കരുതെന്ന ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശവും വിവാദമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ പാനൂരില്‍ യുഡിഎഫ് പാനൂർ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന പരിപാടിയിലാണ് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വിലക്ക്.

അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണം, എന്നാല്‍ റോഡ് ഷോയിലും ആഘോഷ പ്രകടനങ്ങളിലും പങ്കെടുക്കേണ്ടതില്ല. അഭിവാദ്യം അർപ്പിച്ചാല്‍ മാത്രം മതിയെന്നുമാണ് നിർദേശം. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശമെന്നും സന്ദേശത്തിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group