Join News @ Iritty Whats App Group

പായം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും റബർ തോട്ടങ്ങളിലും പരിശോധന നടത്തി

ഇരിട്ടി : പായം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വള്ളിത്തോട്,കിളിയന്തറ, വളവുപാറ, പേരട്ട, കൂമൻ തോട്, കുന്നോത്ത്, മാടത്തി , കല്ലുമ്മുട്ടി, ഇരിട്ടി പാലം എന്നിവടങ്ങളിൽ ആരോഗ്യ വിഭാഗം ഹോട്ടലുകൾ, തട്ടുകടകൾ, സ്‌കൂളുകൾ, റബർ തോട്ടങ്ങൾ , മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി . ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.

കല്ലുമുട്ടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകട, കുന്നോത്ത് പ്രവർത്തിച്ച തട്ടുകട, വളവുപാറയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനം എന്നിവ അടച്ചുപൂട്ടി.

മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിന്,മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും, ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. റബ്ബർ തോട്ടങ്ങളിൽ ചിരട്ട എടുത്തുമാറ്റാത്തവർക്ക് നോട്ടീസ് നൽകി.ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ തോട്ടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കണം. ടാപ്പിംഗ് ഇല്ലാത്ത സമയത്ത് ചിരട്ട എടുത്തു മാറ്റണം. തോട്ടം ഉടമസ്ഥർക്കെതിരെ കേരള പൊതു ജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group