ഇടുക്കി : ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലെ വൈദ്യുതബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. ഇടുക്കി ഉപ്പുതറയിൽ അന്നമ്മ എന്ന വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.
കുടിശികയായി അന്നമ്മ അരലക്ഷം രൂപ അടയ്ക്കാൻ ഉണ്ടെന്നു കാണിച്ച് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ നടപടി. എന്നാൽ താൻ ഇതുവരെ വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയിട്ടില്ലന്നാണ് അന്നമ്മ പറയുന്നത്.
കെഎസ്ഇബി പിരുമേട് സെക്ഷൻ ഓഫീസിൽ നിന്ന് മെയ് 15ന് 49,710 രൂപയുടെ വൈദ്യുതി കുടിശിക ഉണ്ടെന്നുകാട്ടി അന്നമ്മയ്ക്ക് നോട്ടീസ് ലഭിച്ചു. എന്നാൽ പ്രതിമാസം അന്നമ്മയ്ക്ക് 500 രൂപയിൽ താഴെയാണ് ബില്ല് വന്നിരുന്നത്. തൽസ്ഥാനത്താണ് കുടിശിക ചൂണ്ടിക്കാണിച്ചുള്ള നോട്ടീസ് എത്തിയത്.
15 ദിവസത്തിനുള്ളിൽ കുടിശിക തീർക്കണമെന്നായിരുന്നു നിർദ്ദേശം. സംഭവത്തിൽ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും അന്നമ്മയുടെ സങ്കടത്തിന് ഒരു നടപടിയും അധികൃതർ കൈക്കൊണ്ടില്ല.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച അന്നമ്മ കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഇവർ കഴിയുന്നത്.
إرسال تعليق