ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ടയേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ വഴക്കിനെത്തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലക്കാരായ അനിൽകുമാർ കോറിയുടെ (35) ഭാര്യ പൂജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അനില്‍കുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു.
മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരായ ഇരുവരും രണ്ടുമക്കള്‍ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നിസാര കാര്യങ്ങൾക്ക് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്‍കുമാര്‍ കുടുംബനാഥനായതിനാല്‍ ഒരു മുട്ട അധികംവേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നുപറഞ്ഞ് അനില്‍കുമാര്‍ പൂജയെ വഴക്കുപറയുകയും ചെയ്തു. പിന്നീട് അനില്‍കുമാറും കുട്ടികളും ഉറങ്ങുന്നതിനിടെ പൂജ കെട്ടിടത്തില്‍നിന്ന് ചാടി മരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
إرسال تعليق