ഇരിട്ടിയിൽ സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ തെരുവ്നായയുടെ ആക്രമണം; ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ വിദ്യർത്ഥികൾക്ക് പരിക്ക്
ഇരിട്ടി: ഇരിട്ടിയിൽ സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ തെരുവ്നായയുടെ ആക്രമണം; ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ വിദ്യർത്ഥികൾക്ക് പരിക്ക്. ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ പത്താം തരം വിദ്യാർഥി കീഴുർ സ്വദേശി അദ്വൈത്, എട്ടാം തരം വിദ്യാർത്ഥി വള്ള്യാട് സ്വദേശി കശ്യബ് എന്നിവർക്കാണു തെരുവ് നായയുടെ കടിയേറ്റത്.
അദ്വൈതിനെ ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് വെച്ചും കശ്യബിനെ കീഴുർ വാഴുന്നവേഴ്സ് യൂ പി സ്കൂളിന് സമീപത്ത് വെച്ചുമാണ് തെരുവ് നായ ആക്രമിച്ചത്. ഇരുവരെയും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
إرسال تعليق