Join News @ Iritty Whats App Group

അ​ന്ധ​യാ​യ ലോ​ട്ട​റി​ക്കാ​രി​യെ പ​റ്റി​ച്ച് പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി; പ്ര​തി​യെ തിരഞ്ഞ് പോലീസ്

കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​റി​ൽ അ​ന്ധ​യാ​യ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യി​ൽ നി​ന്നും പ​ണ​വും ലോ​ട്ട​റി​യും ത​ട്ടി​യെ​ടു​ത്തു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എം.​ഇ കോ​ള​ജി​ന് സ​മീ​പ​ത്താ​യി ലോ​ട്ട​റി വി​ൽ​ക്കു​ന്ന അ​യ്മ​നം സ്വ​ദേ​ശി​നി കു​ഞ്ഞു​മോ​ളു​ടെ പ​ക്ക​ൽ നി​ന്നു​മാ​ണ് ലോ​ട്ട​റി​യും പ​ണ​വും സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന ത​ട്ടി​യെ​ടു​ത്ത​ത്.

കു​ഞ്ഞു​മോ​ൾ​ക്കൊ​പ്പം സ​ഹോ​ദ​രി ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ലോ​ട്ട​റി വി​റ്റു ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന കു​ഞ്ഞു​മോ​ളു​ടെ സു​ഹൃ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് പ​ണ​വും ലോ​ട്ട​റി​യും പി​ടി​ച്ച് വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ​യും പ്ര​തി ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ ലോ​ട്ട​റി വാ​ങ്ങി സ​മീ​പ​ത്ത് നി​ന്ന് വി​റ്റ് പ​ണം ന​ൽ​കാ​റു​ണ്ടാ​യി​രു​ന്നു. ഈ ​വി​ശ്വാ​സ​ത്തെ തു​ട​ർ​ന്നാ​ണ് കു​ഞ്ഞു​മോ​ൾ ലോ​ട്ട​റി​യും പ​ണ​വും പ്രതിക്ക് ന​ൽ​കി​യ​ത്. ​ലോ​ട്ട​റി കൊ​ണ്ടു​പോ​യി ഏ​റെ നേ​ര​മാ​യി​ട്ടും ഇ​യാ​ൾ തി​രി​കെ എ​ത്താ​താ​യ​തോ​ടെ​യാ​ണ് പ്രതി തന്നെ പറ്റിച്ച് മുങ്ങിയതാണെന്ന് കു​ഞ്ഞു​മോ​ൾ​ക്ക് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് സ​ഹോ​ദ​രി​യും ഗാ​ന്ധി ന​ഗ​ർ പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​യെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടു​മെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group