Join News @ Iritty Whats App Group

വൈദ്യുത ബിൽ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി

വൈദ്യുത ബിൽ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി.

വൈദ്യുത ബിൽ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

കെ എസ്ബി അക്കൗണ്ടില്‍ ബില്‍ തുകയെത്തിയാൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി.

70 ശതമാനത്തോളം ഉപഭോക്താക്കളും നിലവില്‍ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group