കോഴിക്കോട്: വിവാദ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് കെകെ ലതികയ്ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിവാദ സ്ക്രീൻഷോട്ട് കെ കെ ലതിക ഇന്നലെ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.
إرسال تعليق