തിരുവനന്തപുരം: മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും മലബാറിൽ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി തുടരുകയാണ്. ഈ മാസം 24ന് ക്ലാസുകൾ തുടരാനിരിക്കെ 86,025 വിദ്യാർഥികൾക്ക് മലബാർ ജില്ലകളിൽ സീറ്റ് ലഭിച്ചിട്ടില്ല.
2,46,032 അപേക്ഷകരാണ് മലബാർ ജില്ലകളിൽ മാത്രം ഉള്ളത്. എന്നാൽ ആകെ സീറ്റുകളുടെ എണ്ണം 1,60,037 ആണ്. പുറത്ത് നിൽക്കുന്ന പതിനായിരങ്ങൾക്ക് ആകെ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം 1,332 ഉം.
അൺ എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിച്ചാൽ പോലും മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് സർക്കാരിന്റെ തന്നെ കൈവശമുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
إرسال تعليق