ദില്ലി: ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളുടെ സീറ്റുകളിൽ ഒഴിവുകള്‍ പ്രഖ്യാപിച്ചു. 7 സംസ്ഥാനങ്ങളിലെ 10 സീറ്റുകളിലാണ് ഒഴിവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന കെസി വേണുഗോപാലിന്‍റെ സീറ്റിലും ഒഴിവ് വന്നതായി അറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. കെസി വേണുഗോപാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. രാജ്യസഭയില്‍ രണ്ട് വർഷം കൂടി കാലാവധി ഉണ്ടായിരിക്കെയാണ് വേണുഗോപാല്‍ ലോക്സഭയിലേക്ക് മത്സരിച്ചത്. പിയൂഷ് ഗോയല്‍, ബിപ്ലബ് ദേബ്, ജ്യോതിരാദിത്യ സിന്ധ്യ, ദീപീന്ദർ സിങ് ഹൂഡ, മിസ ഭാരതി, സർബാനന്ദ സോനോവാള്‍ എന്നിവരുടെ സീറ്റുകളിലും ഒഴിവുകള്‍ ഉണ്ട്.
7 സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു
News@Iritty
0
إرسال تعليق