മെക്ക: കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചത് 68 ഇന്ത്യക്കാരു ൾപ്പെടെ 550 പേർ. മരിച്ച 323 പേർ ഈജിപ്തുകാരാണ്.
യഥാർഥ മരണസംഖ്യ സൗദി അറേബ്യൻ അധികൃതർ പുറത്തു വിട്ടില്ല. ചൊവ്വാഴ്ച മെക്കയിൽ രേഖപ്പെടുത്തിയത് താപനില 47 ഡിഗ്രിയായിരുന്നു. ഈ വർഷം ഹജ്ജ് കർമം നിർവഹിച്ചത് 18.3 ലക്ഷം മുസ്ലിംകളായിരുന്നു. ഇതിൽ 16 ലക്ഷം പേർ 22 രാജ്യങ്ങളിൽനിന്നെത്തിയവരാണ്.
إرسال تعليق