Join News @ Iritty Whats App Group

വെള്ളച്ചാട്ടം കാണാനെത്തിയ 6 യുവാക്കൾ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തി

പാലക്കാട് : കനത്ത മഴയെ തുടർന്ന് മംഗലംഡാം കടപ്പാറയിൽ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി. കടപ്പാറ ആലിങ്കൽ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് വൈകിട്ട് കുടുങ്ങിയത്. വൈകുന്നേരം പെയ്ത കനത്ത മഴയിൽ പോത്തൻതോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് യുവാക്കൾ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. 

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. എറണാകുളത്ത് ഓറ‍ഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണമെന്നാണ് നിർദ്ദേശം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group