കൊല്ലം: ചിന്നക്കടയിലെ ഹോട്ടലിൽ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വജ്ര കല്ലുകളും സ്വർണ്ണമാലയും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ നാല് പ്രതികൾ പൊലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പള്ളിത്തോട്ടം, എച്ച്&സി കോമ്പൗണ്ട്, ഗാന്ധിനഗർ 17-ൽ ഷഹനാസ്(25), പള്ളിത്തോട്ടം, നാദിർഷാ(25), ഷുഹൈബ്(22) പള്ളിത്തോട്ടം, എച്ച്&സി കോമ്പൗണ്ട്, ഗാന്ധിനഗർ 39-ൽ മൻസൂർ(23), എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
തൃശ്ശൂരിലെ ജുവലറിയിൽ ഡയമണ്ട് സെക്ഷനിലെ മാർക്കറ്റിങ്ങ് മാനേജരായ സുരേഷ് കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഉൾപ്പെട്ട സംഘം ഇവരെ മർദ്ദിച്ച് അവശരാക്കിയ ശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാലയും ഇവരുടെ മൊബൈൽ ഫോണുകളും കവർന്നെു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സുരേഷ് കുമാർ സമർപ്പിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുളള തെരച്ചിൽ നടത്തിവരികയാണ്.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഹരിലാൽ.പി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ദിൽജിത്ത്, ദിപിൻ, എ.എസ്സ്.ഐ മാരായ നിസാമുദീൻ, സജീല, സി.പി.ഒ മാരായ അനു, ഷെഫീക്ക്, ശ്രീഹരി, അനീഷ്.എം, ഷൈജു.ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
إرسال تعليق