Join News @ Iritty Whats App Group

വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ സംഭവം: കാറിലുണ്ടായിരുന്നത് ഗർഭിണിയടക്കം 4 പേർ, കാറിന് മുകളിൽ വീണത് ചുവടുഭാഗം


ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ, കാറിലുണ്ടായിരുന്നത് ഗർഭിണിയടക്കം നാലു പേർ. ഇതിൽ ഒരാൾ മരിച്ചു. മറ്റു മൂന്നു പേരെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജകുമാരി പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോൺ, ജോബിയുടെ ഭാര്യ അഞ്ചുമോൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ പൂർണമായും തകർന്നു
കാറിനും കെ എസ് ആർ ടി സി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം കാറിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്ന നിലയിലാണ്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസിനു മുകളിലേക്കും വാളറ ചീയപ്പാറക്ക് സമീപം കടക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു. അടിമാലി ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group