എന്‍.ബി.റ്റി.സി കമ്പിനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് വെളുപ്പിനെ നാല് മണിക്ക് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ രണ്ടു മലയാളികള്‍, ഒരാള്‍ കാസര്‍കോട്ടുകാരനെന്ന് സൂചന. കെട്ടിടത്തില്‍ 195പേര്‍ താമസമുണ്ടായിരുന്നതാതയാണ് വിവരം.
കുവൈത്ത്‌സിറ്റി: കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.റ്റി.സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് തീപിടിച്ചു 49 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 45പേരുടെ മൃതദേഹങ്ങള്‍ അദാന്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. മങ്കെഫ് ബേ്‌ളാക്ക് നാലിലുള്ള എന്‍.ബി.റ്റി.സി കമ്പിനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് വെളുപ്പിനെ നാല് മണിക്ക് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ രണ്ടു മലയാളികള്‍, ഒരാള്‍ കാസര്‍കോട്ടുകാരനെന്ന് സൂചന. കെട്ടിടത്തില്‍ 195പേര്‍ താമസമുണ്ടായിരുന്നതാതയാണ് വിവരം.
കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ക്ക് യൂസഫ് അല്‍ ഷബാഹ് സംഭവ സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശങ്ങള്‍ കൊടുക്കുന്നുണ്ട്. അഞ്ചുനിലകളിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഇനി രു നിലകൂടി പരിശോധിക്കാനുണ്ട്.
അപകടം നടന്നത് കെട്ടിടത്തില്‍ കൂടുതലും താമസിച്ചിരുന്നത് മലയാളികളായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. അപകടത്തില്‍പ്പെട്ടവരെ അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. പരിക്കുപറ്റയവരുടെ നില ഗുരുതരമാണ്. അദാന്‍ കൂടാതെ ജാബൈര്‍,മുബാറക് ,ഫര്‍വാനിയ ആശുപത്രിയിലേക്കും ആളുകളെ മറ്റിയിട്ടുണ്ട്. താഴെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് ചാടിയവരും അപകടത്തിപ്പെട്ടു. .ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.
إرسال تعليق