Join News @ Iritty Whats App Group

തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്


തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ഇരു ബസുകളിലെയും യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. ബസുകൾ അമിത വേഗതയിലായിരുന്നു.

ബസ് ബ്രേക്ക് ചെയ്തപ്പോള്‍ തലയിടിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. തളിപ്പറമ്പ് പോലീസും നാട്ടുകാരും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഇരു വാഹനത്തിന്റെയും ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം മുടങ്ങിയ നാട്ടുകാര്‍ ഇത് നീക്കം ചെയ്തശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group