Join News @ Iritty Whats App Group

ഓഡിറ്റോറിയത്തിലെ വിവാഹത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപിത്തം; 30ൽ അധികം പേർ ചികിത്സയിൽ


മലപ്പുറം: വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപിത്തം സ്ഥീരികരിച്ചു. നിരവധി പേര് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിൽ കഴിഞ്ഞ മാസം 13ന് കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിൽ 30ൽ അധികം പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഈ ഭാഗങ്ങളിലുള്ളവർ കടുത്ത പനിയേയും ചർദ്ദിയേയും തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഇതിൽ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും മുഹമ്മദിന്റെ മകൻ അജ്‌നാസ് (15) നെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ഇതിൽ അഞ്ച് പേര് വിവിധ ആശുപത്രിയിലെ ഐസിയുവിലാണെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഇപ്പോഴും ചികിത്സ തേടി പലരും ആശുപത്രിയിലെത്തുകയാണ്. മാസങ്ങൾക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് സമാനമായ രീതിയിൽ രോഗങ്ങൾ കണ്ടിരുന്നുവെന്നും അന്ന് ഉടമകൾ സംഭവം പുറത്ത് വരാതിരിക്കാൻ ഒതുക്കി തീർക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഈ വിവാഹത്തിൽ പങ്കെടുത്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group