കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മത്സ്യലഭ്യതയിലെ കുറവും ട്രോളിംഗ് നിരോധവുമാണ് വിലക്കയറ്റത്തിന്റെ കാരണം. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് വില 280 മുതൽ 300 രൂപവരെ എത്തി.
വില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും.
എന്നാൽ ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നും, ഈ സമയത്ത് സർക്കാർ നൽകുന്ന സൗജന്യ റേഷൻ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നുമാണ് മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യം.
52 ദിവസം നീളുന്ന ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി.
.
إرسال تعليق