ന്യൂഡല്‍ഹി; ലൈംഗിക പീഡനക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ മൂത്ത സഹോദരനും ജനതാദള്‍ എസ് നേതാവുമായ സൂരജ് രേവണ്ണ അറസ്റ്റില്‍. നടപടിയെടുത്തത് 27 കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.
ജൂണ്‍ 16ന് കര്‍ണാടക ഹാസന്‍ ജില്ലയിലെ ഫാം ഹൗസില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന 27കാരന്റെ പരാതിയിലാണ് സൂരജ് രേവണ്ണയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ ആരോപണം സൂരജ് രേവണ്ണ നിഷേധിച്ചു. അഞ്ച് കോടി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരെ 27 കാരന്‍ വ്യാജപരാതി നല്‍കിയതെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം.
സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവ്കുമാര്‍ 27കാരനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം തന്നെ സമീപിച്ച് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സൂരജ് രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് ശിവ്കുമാര്‍ ഇന്നലെ പോലീസില്‍ പരാതി നല്‍കിയത്.
إرسال تعليق