കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളെ വിറപ്പിക്കാൻ ഇക്കുറി കന്നി മത്സരത്തിനിറങ്ങിയ ട്വന്റി 20 മത്സരിച്ച രണ്ടിടത്തും നാലാം സ്ഥാനത്ത്.
മുന്നണിസ്ഥാനാർഥികളുടെ ജയപരാജയത്തിൽ നിർണായകമാകുമെന്നു കരുതിയിരുന്ന ട്വന്റി 20 പക്ഷേ രണ്ടിടത്തും കാര്യമായ ചലനമുണ്ടാക്കിയില്ല.
ട്വന്റി 20 യുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന കുന്നത്തുനാട് ഉൾപ്പെടുന്ന ചാലക്കുടിയിലും എറണാകുളത്തുമാണ് പാർട്ടി മത്സരിച്ചത്.
ചാലക്കുടിയിൽ അഡ്വ. ചാർളി പോളിനെ രംഗത്തിറക്കിയ ട്വന്റി -20 ക്ക് 105642 വോട്ടുകളാണു നേടാനായത്. രണ്ടു ലക്ഷത്തിലധികം വോട്ടുകൾ നേടാനാകുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ ചാലക്കുടിയിൽ ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ട്വന്റി 20 സമാഹരിച്ച വോട്ടുകൾ കാരണമായിട്ടുണ്ട്.
إرسال تعليق