മുംബൈ: മൊബൈല്‍ ഫോണില്‍ മെസേജിങ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
പെണ്‍കുട്ടി മൊബൈലില്‍ സ്‌നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്ത പിതാവ് മെസേജിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.
إرسال تعليق