Join News @ Iritty Whats App Group

വൈശാഖ മഹോത്സവത്തിന് എത്തിയ പതിനായിരങ്ങള്‍ ഗതാഗത കുരുക്കില്‍ കുടുങ്ങി. കുരുക്ക് 15 കിലോമീറ്റർ വരെ നീണ്ടുനിന്നു



കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് എത്തിയ പതിനായിരങ്ങള്‍ ഗതാഗത കുരുക്കില്‍ കുടുങ്ങി. കുരുക്ക് 15 കിലോമീറ്റർ വരെ നീണ്ടുനിന്നു.

തലശേരി റൂട്ടില്‍ കൊട്ടിയൂർ മുതല്‍ കേളകം, കൊളക്കാട് , കണിച്ചാർ വരെയും. മാനന്തവാടി റൂട്ടില്‍ ബോയ്സ് ടൗണ്‍ വരെയും ഗതാഗത കുരുക്ക് നീണ്ടു. നീണ്ടു നോക്കി, ചുങ്കക്കുന്ന്, കേളകം, മഞ്ഞളാംപുറം തുടങ്ങിയ ചെറു ടൗണുകളെല്ലാം ഗതാഗതക്കുരുക്കില്‍ വീർപ്പുമുട്ടി. രണ്ടാം ശനിയാഴ്ചയായ ഇന്നലെ പതിനായിരക്കണക്കിന് ഭക്തരാണ് കൊട്ടിയൂരില്‍ ദർശനത്തിനായി എത്തിയത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസിനെ നിയോഗിച്ചിരുന്നെങ്കിലും കൂടിയ തിരക്ക് തിരിച്ചടിയായി. സമാന്തരപാത വഴിയുള്ള ഗതാഗതം പൂർണതോതില്‍ നടക്കാത്തതാണ് കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മുൻ വർഷങ്ങളില്‍ തിരക്ക് അധികമാകുന്ന ദിവസങ്ങളില്‍ ഗതാഗതം സമാന്തര റോഡ് വഴി തിരിച്ചുവിടാറുണ്ടായിരുന്നു.

കേളകം ടൗണില്‍ നിന്ന് അടയ്ക്കാത്തോട് റോഡ് വഴി വാർക്കപാലത്ത് നിന്ന് സമാന്തര റോഡില്‍ പ്രവേശിച്ച്‌ മന്ദംചേരിയില്‍ എത്തുന്ന തരത്തില്‍ വണ്‍വേ ഗതാഗതം ഏർപ്പെടുത്തിയായിരുന്നു തിരക്ക് നിയന്ത്രിച്ചിരുന്നത്.എന്നാല്‍ നീണ്ടുനോക്കി പാലം അപ്രോച്ച്‌ റോഡ് പണി പൂർത്തിയാകാത്തത് തിരിച്ചടിയായി. വാഹന ങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും അപ്രോച്ച്‌ റോഡ് വഴിയുള്ള ഗതാഗതത്തിന് പൊതുമരാ മത്ത് വകുപ്പ് സ്റ്റോപ്പ് മെമ്മോ കൊടുത്തതിനാല്‍ ഔദ്യോഗികമായി ഇതുവഴി ഗതാഗതം ക്രമീകരി ക്കാനായില്ല. മണ്ണ് കൊണ്ടിട്ട പ്രദേശമായതിനാല്‍ മഴ കൂടി പെയ്തതോടെ റോഡ് ചെളിക്കുളമായിരിക്കുകയാണ്. 


കെ. സുധാകരന്‍റെ എംപി ഫണ്ട് ഉപയോഗിച്ച്‌ 13 കോടി രൂപ ചിലവില്‍ വളയംചാല്‍ മുതല്‍ മന്ദംചേരി വരെയുള്ള സമാന്തര റോഡ് നിർമാണം ഏകദേശം പൂർത്തിയായതാണ്. കൊട്ടിയൂർ മാനന്തവാടി റൂട്ടില്‍ പാല്‍ച്ചുരം ചുരത്തിലാണ് പ്രധാനമായും ഗതാഗതക്കുരുക്കുണ്ടായത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പ്രദേശവാസികള്‍ കാര്യമായി വാഹനങ്ങളുമായി ടൗണിലേക്ക് ഇറങ്ങാതിരുന്നത് ആശ്വാസമായി.

Post a Comment

أحدث أقدم
Join Our Whats App Group