Join News @ Iritty Whats App Group

കണ്ണൂരിലെ സ്പോർട്സ് ഹോസ്റ്റലില്‍ വീണ്ടും ഭക്ഷ്യവിഷബാധ;13 കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി


ണ്ണൂർ: ഡയറക്ടറേറ്റിന്‍റെ നിയന്ത്രണത്തിലുള്ള തളാപ്പിലെ സ്പോർട്സ് ഹോസ്റ്റലില്‍ വീണ്ടും ഭക്ഷ്യവിഷബാധ. 13 കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.തിങ്കളാഴ്ച രാത്രിയോടെയാണ് വയറുവേദനയും ഛർദ്ദിയുമായി കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആദ്യം വയറുവേദനയും അസ്വസ്ഥതയും അനുഭവപെട്ട നാല് പേരാണ് ആശുപത്രിയില്‍ എത്തിയത്. മറ്റുള്ളവർ രാത്രിയോടെയാണ് ചികിത്സ തേടിയത്. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കുട്ടികളെ വിട്ടു.

കഴിഞ്ഞ 14ന് 24 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് രാത്രിയില്‍ ഫ്രൈഡ് റൈസും കോളിഫ്ലവറും കഴിച്ചതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യവിഭാഗവുമെല്ലാം ഹോസ്റ്റലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. കുടിവെള്ളമടക്കം പരിശോധിച്ചിരുന്നു. ഇതിന്‍റെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. നേരത്തെ കേരള രീതിയിലുള്ള ഭക്ഷണമാണ് ഹോസ്റ്റലില്‍ വിതരണം ചെയ്തിരുന്നത്. 

ഭക്ഷണ വിതരണം പുതിയ ഏജൻസി ഏറ്റെടുത്തതോടെ കൂടുതല്‍ എണ്ണ കലർന്നുള്ള ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. ഇതാകാം ദേഹസ്വാസ്ഥ്യത്തിന് ഇടയാക്കുന്നതെന്ന് സംശയിക്കുന്നതായി കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ ഭക്ഷണ മെനു മാറ്റി പഴയ രീതിയിലുള്ളതാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് രക്ഷിതാക്കളും പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group