Join News @ Iritty Whats App Group

ഇരിട്ടി ഉളിയിലിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷത്തോളം രൂപ കവർന്ന് റോഡില്‍ ഉപേക്ഷിച്ചതായി പരാതി



ഇരിട്ടി: ഉളിയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 12 ലക്ഷത്തോളം രൂപ കവർന്ന് റോഡില്‍ ഉപേക്ഷിച്ചു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം.
മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉളിയില്‍ പടിക്കച്ചാല്‍ സ്വദേശി അബ്ദുള്‍ അസീസിനെയാണ് ഇന്നോവയില്‍ എത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയത്. ബംഗളൂരുവില്‍ ബിസിനസ് ആവശ്യത്തിന് പോയി തിരികെ വരുന്നതിനിടെയാണ് സംഭവം. 

ഉളിയില്‍ പാലത്തിന് സമീപം ബസിറങ്ങി 3.40 ഓടെ പടിക്കച്ചാല്‍ റോഡിലൂടെ നടന്നു വീട്ടിലേക്ക് പോകുന്നതിനിടെ പടിക്കച്ചാല്‍ ഭാഗത്തുനിന്നും വന്ന ഇന്നോവ കാർ നിർത്തി അബ്ദുള്‍ അസീസിനെ അഞ്ചംഗസംഘം പിടിച്ചുവലിച്ച്‌ കാറില്‍ കയറ്റി പോകുകയാിരുന്നു. അബ്ദുള്‍ അസീസിന്‍റെ കൈവശമുണ്ടായിരുന്ന 11.70 ലക്ഷം രൂപയും മൊബൈല്‍ ഫോണിലെ സിം കാർഡും കൈക്കലാക്കിയ ശേഷം എട്ടു കിലോ മീറ്റർ അകലെ വെളിയമ്ബ്ര കൊട്ടാരത്തില്‍ ഇറക്കിവിട്ടു. 

ആരെയും വിളിക്കാൻ ഫോണില്ലാത്തതിനാല്‍ അതുവഴി വന്ന ബൈക്ക് കൈ കാണിച്ച്‌ നിർത്തി വീട്ടിലേക്ക് വരികയായിരുന്നു. തുടർന്നാണ് മട്ടന്നൂർ പോലീസില്‍ പരാതി നല്‍കിയത്. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണ്.

Post a Comment

أحدث أقدم
Join Our Whats App Group