ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്നും സിപിഎം വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഈ വിലയിരുത്തലില്‍ മാറ്റമില്ല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന് ചില സര്‍വേകള്‍ ഉണ്ടല്ലോ എന്നും പരിഹസിച്ചു.
എല്‍ഡിഎഫിന് പൂജ്യം, യുഡിഎഫിന് 20 എന്നതായിരുന്നു താന്‍ പ്രതീക്ഷിച്ച എക്‌സിറ്റ് പോള്‍ സര്‍വേ. എന്നാല്‍ ബിജെപിക്കും കൂടി ഇടം കൊടുത്താണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി വോട്ടെണ്ണുമ്പോള്‍ കാണാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
إرسال تعليق