നിയമവിരുദ്ധമായി ബീഫ് കച്ചവടം ചെയ്‌തെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചു. മധ്യപ്രദേശിലെ മണ്ഡലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച 11 പേരുടെ വീടുകളാണ് പൊളിച്ചു നീക്കിയത്. മണ്ഡലയിലെ ഗോത്ര മേഖലയിലാണ് സംഭവം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബൈന്‍വാഹി മേഖലയില്‍ ഇറച്ചിക്കായി ബന്ദിയാക്കിയ 150 പശുക്കളെ പൊലീസ് കണ്ടെത്തി. വീടുകളിലെ ഫ്രിഡ്ജില്‍ നിന്ന് ഇറച്ചിയും കണ്ടെടുത്തു. പിടിച്ചെടുത്ത ഇറച്ചി ബീഫ് ആണെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു.
സാംപിളുകള്‍ ഹൈദരാബാദില്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. വീട് നഷ്ടപ്പെട്ട 11 പേരുടെ പേരിലും പൊലീസ് കേസെടുത്തു. ഒരാള്‍ അറസ്റ്റിലായി. മറ്റ് 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
إرسال تعليق